Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Choking Child

America

സ്കൂ​ൾ ബ​സ് കാ​ത്തു​നി​ന്ന കു​ട്ടി​യെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; ഫ്ലോ​റി​ഡ​യി​ൽ യു​വാ​വ് പി​ടി​യി​ൽ

ഫ്ലോ​റി​ഡ: സ്കൂ​ൾ ബ​സ് കാ​ത്തു​നി​ന്ന കു​ട്ടി​യെ ആ​ക്ര​മി​ക്കു​ക​യും ത​ട​യാ​ൻ വ​ന്ന​വ​രെ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത 36 വ​യ​സു​കാ​ര​ൻ പി​ടി​യി​ലാ​യി. ക്രി​സ്റ്റ​ഫ​ർ സ്റ്റീ​വ​ൻ ഷ്വാ​ബി​ൾ എ​ന്ന​യാ​ളെ​യാ​ണ് ഡെ​ലാ​ൻ​ഡ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ജ​യി​ലി​ൽ നി​ന്ന് മോ​ചി​ത​നാ​യി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് ഇ​യാ​ൾ വീ​ണ്ടും അ​ക്ര​മം ന​ട​ത്തി​യ​ത്. ബ​സ് സ്റ്റോ​പ്പി​ൽ നി​ന്നി​രു​ന്ന ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ പ്ര​തി പെ​ട്ടെ​ന്ന് വ​ന്ന് ക​ഴു​ത്തു​ഞെ​രി​ക്കു​ക​യാ​യി​രു​ന്നു.

കു​ട്ടി കു​ത​റി ഓ​ടി​യ​തോ​ടെ ത​ട​യാ​ൻ വ​ന്ന നാ​ട്ടു​കാ​രെ ഇ​യാ​ൾ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി. അ​ക്ര​മി​യെ ത​ട​യാ​നാ​യി ഒ​രു ദൃ​ക്‌​സാ​ക്ഷി കെെ​യി​ലു​ണ്ടാ​യി​രു​ന്ന ടൂ​ൾ​ബോ​ക്സ് ഉ​പ​യോ​ഗി​ച്ച് പ്ര​തി​രോ​ധി​ക്കു​ക​യും പോ​ലീ​സ് വ​രു​ന്ന​ത് വ​രെ ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്തി വ​യ്ക്കു​ക​യും ചെ​യ്തു.

കു​ട്ടി​യു​ടെ വി​ര​ലി​ന് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ്ര​തി നി​ല​വി​ൽ വൊ​ലൂ​ഷ്യ കൗ​ണ്ടി ജ​യി​ലി​ലാ​ണ്.

Latest News

Corehub Up